Section

malabari-logo-mobile

കോഹിനൂരില്‍ സ്‌റ്റേറ്റ് ബാങ്ക് എടിഎം കുത്തി തുറന്ന് മോഷണം

HIGHLIGHTS : തേഞ്ഞപ്പലം: കോഹിനൂരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് മോഷണം. ഇന്ന് രാവിലെ പ്രഭാത സവ...

തേഞ്ഞപ്പലം: കോഹിനൂരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് മോഷണം. ഇന്ന് രാവിലെ പ്രഭാത സവാരിക്ക് പോയവരാണ് എടിഎം കൗണ്ടര്‍ തകര്‍ത്തത് കണ്ട് പോലീസില്‍ വിവരമറിയിച്ചതെന്നാണ് സൂചന. സ്ഥലത്തെത്തിയ തേഞ്ഞിപ്പലം എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ഡോഗ് സ്‌ക്വാഡും സ്ഥത്തെത്തി പരിശോധന നടത്തി.

അതെസമയം ഇവിടെ നിന്ന് പണം നഷ്ടമായിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മാത്രമെ അക്കാര്യത്തില്‍ ഉറപ്പുവരുത്താന്‍ കഴിയുകയൊള്ളു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!