കെട്ടുങ്ങല്‍ കടപ്പുറത്ത്‌ ‘വീച്ചികാരുടെ ചാകര’

Untitled-1 copyപരപ്പനങ്ങാടി: പ്രകൃതി രമണീയമായ കെട്ടുങ്ങല്‍ കടപ്പുറത്ത്‌ മുന്‍പൊക്കെ കിഴക്കന്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നത്‌ കടലുകാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും പൂഴിമണലിലിരുന്ന്‌ സല്ലപിക്കാനും ആയിരുന്നു. എന്നാല്‍ ഇത്തവണത്തെ റംസാനില്‍ പതിവ്‌ കാഴ്‌ചകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബെന്‍സിലും ഔഡിയിലുമൊക്കെ കടലുകാണാനെത്തിയവരുടെ കയ്യില്‍ മത്സ്യബന്ധന വലകളുമുണ്ടായിരുന്നു. നേരെത്തെ തദ്ദേശയിരായ മത്സ്യതൊഴിലാളികളില്‍ നിന്ന്‌ ഇഷ്ടപ്പെട്ട മത്സ്യം പറയുന്ന വിലയിക്ക്‌ വാങ്ങിച്ചു പോയിരുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ നേരിട്ട്‌ മീന്‍ പിക്കാനായി രംഗത്തിറങ്ങിയിരിക്കുകയാണ്‌. ഇതോടെ വൈകുന്നേരങ്ങളില്‍ മീന്‍പിടുത്തക്കാരുടെ ചാകരയായി മാറിയിരിക്കുകയാണ്‌ കെട്ടുങ്ങല്‍.

parappanangadi beach copyമീന്‍ ലഭിക്കുക എന്നതിനേക്കാള്‍ വല വീശുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്‌തിയും ഹരവും തന്നെയാണ്‌ ഭൂരിഭാഗം പേരെയും ഇങ്ങോട്ടാകര്‍ഷിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ പ്രാചി എന്ന മത്സ്യം വ്യാപകമായി ഈ തീരത്തെ വീച്ചിലുകാര്‍ക്ക്‌ ലഭിച്ചതും ഇവര്‍ക്ക്‌ ആവേശമായി. വൈകുന്നേരങ്ങളിലും സന്ധ്യമയങ്ങിയ നേരങ്ങളിലുമാണ്‌ ആളുകള്‍ കൂട്ടത്തോടെ കടല്‍തീരത്തെത്തുന്നത്‌. വേങ്ങര,ചെമ്മാട്‌, മൂന്നിയൂര്‍, കോട്ടക്കല്‍ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന വരാണ്‌ ഇവരിലധികവും. മാത്രവുമല്ല അതില്‍ ഏറെപ്പേരും പ്രവാസികളാണെന്നതാണ്‌ ഏറെ രസകരം. പുഴയില്‍ മത്സ്യത്തെ നായാടി പിടിക്കുന്നത്‌ ഹോബിയാക്കിയവരാണ്‌ ഇവരിലേറെപേരും.

പഴയകാലങ്ങളില്‍ ഈ തീരത്ത്‌ കണ്ടുവന്നിരുന്ന കടമാന്തള്‍, തിരുത, ,പൂയാന്‍, മാലാന്‍, അടു, ഞണ്ട്‌,ചെമ്മീന്‍ എന്നീ മത്സ്യങ്ങള്‍ ഇപ്പോള്‍ തീരെ കാണാറില്ലെന്ന്‌ തദ്ദേശിയരായ മീന്‍പിടുത്തക്കാര്‍ പറയുന്നു. നേരത്തെ തീരത്തുവരെ എത്തിയിരുന്ന മാന്തള്‍ കൂട്ടങ്ങളെ തീരദേശത്തുള്ളവര്‍ ചവിട്ടിപ്പിടിക്കുമായിരുന്നത്രെ. കടലില്‍ വര്‍ദ്ധിച്ചുവരുന്നു പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ്‌ മത്സ്യങ്ങളുടെ വംശനാശത്തിനും തീരത്തുനിന്നുള്ള ഒഴിഞ്ഞുപോക്കിനും കാരണമെന്ന്‌ മത്സ്യതൊഴിലാളികള്‍ പറയുന്നു.

കടല്‍തട്ടിലേക്ക്‌ കുടപോലെ പതിഞ്ഞിറങ്ങുന്ന വലകളില്‍ മത്സ്യങ്ങളില്ലെങ്കും ഈ പുത്തന്‍ വീച്ചിലുകാര്‍ തികഞ്ഞ ആത്മസംതൃപ്‌തിയോടെയാണ്‌ വീടുകളിലേക്ക്‌ മടങ്ങുന്നത്‌.