തിരൂരങ്ങാടിയില്‍ കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് പിടിയിൽ

തിരൂരങ്ങാടി: തൃക്കുളം കോട്ടുവാല പറമ്പ് പാടത്ത് കഞ്ചാവ് ചെടികകൾ നട്ടുവളർത്തിയ കേസിൽ യുവാവ് പിടിയിൽ തിരുരങ്ങാടി കോട്ടുവാല പറമ്പിൽ കുന്നത്തേരി ഹബീബ് റഹ്മാനെയാണ് (23) തിങ്കളാഴ്ച രാവിലെ 8 മണിയോടെ എക്സൈസ് സംഘം പിടികൂടിയത്.

കഴിഞ്ഞ മാസം ആദ്യ വാരത്തിലാണ് എക്സൈസിന് ലഭിച്ച രഹസ്യ
വിവരത്തിന്റെ അടിസ്ഥാനത്തിൽ പാടത്ത് തടവും വെള്ളവും ഒഴിച്ച് പരി
പാലിക്കുന്ന രീതിയിൽ 7 ഓളം കഞ്ചാവ് ചെടികൾ കണ്ടത്തിയത്. തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഹബീബ് റഹ്മാനെ ഇന്ന് വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.

അന്വേഷണ സംഘത്തിൽ സിഐയെ കൂടാതെ അസി.എക്സൈസ് ഇൻസ്പെക്ടർ വി പി ഭാസ്കരൻ, പ്രിവന്റീവ് ഓഫിസർ കെ.എസ് സുർജിത്, സി ഇ ഒ മാരായ പ്രഗേഷ് , അജു , ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.