Section

malabari-logo-mobile

ചെറിയമുണ്ടം ഐ.ടി.ഐ കെട്ടിടം  ഉടന്‍ പൂര്‍ത്തിയാക്കും: എം.എല്‍.എ

HIGHLIGHTS : താനൂര്‍: ചെറിയമുണ്ടം ഗവണ്‍മെന്റ്‌ ഐ.ടി.ഐയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന് നും അടുത്ത അദ്ധ്യയന വര്‍ഷം പണി പൂര്‍ത്തിയായി ക്ലാസു...

താനൂര്‍: ചെറിയമുണ്ടം ഗവണ്‍മെന്റ്‌ ഐ.ടി.ഐയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന് നും അടുത്ത അദ്ധ്യയന വര്‍ഷം പണി പൂര്‍ത്തിയായി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നും താനൂര്‍ എം.എല്‍.എ വി. അബ്‌ദുറഹിമാന്‍ അറിയിച്ചു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനായി സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എം.എല്‍.എ. 3 കോടി 60 ലക്ഷം രൂപ ചെലവില്‍ ഐ.ടി.ഐ കെട്ടിടവും ഒരു കോടി 20 ലക്ഷം രൂപ ചെലവില്‍ ഹോസ്റ്റലിന്റേതുമാണ്‌ പ്രവൃത്തി നടക്കുന്നത്‌. പ്രവൃത്തി ഏതാണ്ട്‌ അന്തിമഘട്ടത്തിലാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസത്തില്‍ തന്നെ കെട്ടിടം തുറന്നുകൊടുക്കാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ചെറിയമുണ്ടം ഗവണ്‍മെന്റ്‌ ഐ.ടി.ഐക്ക്‌ സ്വന്തമായി പുതിയ കെട്ടിടം എന്ന സ്വപ്‌നമാണ്‌ ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്‌. ചെറിയമുണ്ടത്ത്‌ ചുടലപ്പുറം നരിയറക്കുന്നിലാണ്‌ കെട്ടിടം നിര്‍മ്മാണം നടക്കുന്നത്‌. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്‌ പരിഗണനയിലാണ്‌.

sameeksha-malabarinews

ആവശ്യമെങ്കില്‍ പുതിയ കെട്ടിടത്തിന്‌ രണ്ട്‌ നിലകള്‍ കൂടി പണിയാനും സര്‍ക്കാറിനോട്‌ അഭ്യര്‍ത്ഥിക്കും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്താണ്‌ കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലം വിട്ടുനല്‍കിയത്‌. നരിയറക്കുന്നിലുള്ള ഒന്നര ഏക്കര്‍ ഭൂമിയാണ്‌ പഞ്ചായത്ത്‌ വിട്ടുനല്‍കിയത്‌. സമീപപ്രദേശത്തുള്ളവര്‍ വിട്ടുനല്‍കിയ റോഡിന്റെ നവീകരണ പ്രവൃത്തികളും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത്‌ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ അന്‍വര്‍, അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ ചിത്രാംഗദന്‍, ഓവര്‍സിയര്‍ ഷീജ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!