മലപ്പുറം ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: സ്മാര്‍ട്ട കാര്‍ഡുകള്‍ പുതുക്കല്‍ മാര്‍ച്ച് പകുതിയോടെ

മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2017-18 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍, വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുതിനായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജില്ലാ കോര്‍ കമ്മിറ്റി യോഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തൊഴില്‍, ആരോഗ്യം, പഞ്ചായത്ത്, പട്ടിക വര്‍ഗം, ഗ്രാമ വികസനം, കുടുംബശ്രീ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തിയ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥരും നോഡല്‍ ഏജന്‍സിയായ ചിയാക്കിന്റെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍, വിതരണം എന്നിവ മാര്‍ച്ച് പകുതിയോടെ തുടങ്ങാനും ഇതിനു വേണ്ടി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

ജില്ലയില്‍ 307324 കുടുംബങ്ങളുടെ നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാനും പുതുതായി 54012 സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കാനുമാണുള്ളത്. പഞ്ചായത്ത്/നഗരസഭ തലത്തില്‍ നടക്കു ക്യാംപുകള്‍ വഴിയാണ് പുതുക്കല്‍, വിതരണം എന്നിവ നടക്കുക. ക്യാംപുകള്‍ നടക്കു സ്ഥലം തീയതി എന്നിവ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കും. കൂടാതെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോതാക്കളെ അറിയിക്കും.
2016 ല്‍ നല്‍കിയ സ്മാര്‍’് കാര്‍ഡുകള്‍ മാത്രമാണ് പുതുക്കാന്‍ കഴിയുക. കൂടാതെ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയവര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ വിട്ടു പോയവര്‍ക്കും ഇതുവരെയും പദ്ധതിയില്‍ അപേക്ഷ നല്കാത്തവര്‍ക്കും ഇപ്പോള്‍ പുതുക്കാനോ സ്മാര്‍ട്ട് കാര്‍ഡ് എടുക്കാനോ കഴിയില്ല. ഇവര്‍ പുതിയ അപേക്ഷ വിളിക്കുമ്പോള്‍ അപേക്ഷ നല്‍കേണ്ടതാണ്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡുള്ളവര്‍ക്ക് ആര്‍.എസ്.ബി.വൈ ചിസ് പദ്ധതി പ്രകാരം 30000 രൂപയുടെ സൗജന്യ ചികിത്സയും ചിസ് പ്ലസ് പദ്ധതി പ്രകാരമുള്ള 70000 രൂപയുടെ കാന്‍സര്‍, കിഡ്‌നി, കരള്‍, ന്യൂറോ, അപകട ചികിത്സകളും ലഭിക്കും. ഇതിന് പുറമേ ഈ വര്‍ഷം മുതല്‍ 60 വയസിനു മുകളിലുള്ള ഒരാള്‍ക്ക് 30000 രൂപയുടെ അധിക ചികിത്സയും പരമാവധി രണ്ടു പേര്‍ക്ക് 60000 രൂപയുടെ ചികിത്സയും സീനിയര്‍ സിറ്റിസന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ലഭിക്കും. സീനിയര്‍ സിറ്റിസന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുതിനായി 60 വയസ് തികഞ്ഞവര്‍ പുതുക്കല്‍ ക്യാംപുകളില്‍ വയസ് തെളിയിക്കു രേഖയുമായി വുന്ന് വയസ് ശരിയായി രേഖപ്പെടുത്തെണ്ടതാണ്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ജില്ലയില്‍ 17 സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും 13 സ്വകാര്യ ആശുപത്രികള്‍ വഴിയും ലഭ്യമാണ്. കേരളത്തില്‍ മൊത്തം 360 ആശുപത്രികള്‍ വഴി പദ്ധതി നടപ്പാക്കുന്നുണ്ട്. ആശുപത്രികളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയ കൈപുസ്തകം സ്മാര്‍ട്ട് കാര്‍ഡിനൊപ്പം ലഭിക്കും. സംസ്ഥാനത്ത് ഇതുവരെ 43.68 ലക്ഷം പേര്‍ക്ക് 1728 കോടിയുടെ രൂപയുടെ ചികിത്സ നല്‍കി കഴിഞ്ഞു.

Related Articles