Section

malabari-logo-mobile

മലപ്പുറത്തിന്റെ രുചിക്കൂട്ടുകളുമായി ട്രീറ്റ്‌ റസ്റ്റൊറന്റ്‌ കോട്ടപ്പടിയിലും

HIGHLIGHTS : മലപ്പുറം: മലപ്പുറത്തിന്റെ തനത്‌ രുചിക്കൂട്ടുകളുമായി ഡി.ടി.പി.സി 'ട്രീറ്റ്‌' റസ്റ്റോറന്റ്‌ കോട്ടപ്പടിയില്‍ വരുന്നു. ജില്ലയുടെ തനത്‌ ഭക്ഷണ വിഭവങ്ങള്‍...

kerala_food_festivalമലപ്പുറം: മലപ്പുറത്തിന്റെ തനത്‌ രുചിക്കൂട്ടുകളുമായി ഡി.ടി.പി.സി ‘ട്രീറ്റ്‌’ റസ്റ്റോറന്റ്‌ കോട്ടപ്പടിയില്‍ വരുന്നു. ജില്ലയുടെ തനത്‌ ഭക്ഷണ വിഭവങ്ങള്‍ ഗുണനിലവാരത്തോടെ സഞ്ചാരികളില്‍ എത്തിക്കുക എന്നതാണ്‌ ട്രീറ്റിന്റെ ലക്ഷ്യം. ജില്ലയിലെ രണ്ടാമത്തെ റസ്റ്റൊറന്റാണ്‌ കോട്ടപ്പടിയിലേത്‌. ആദ്യ റസ്റ്റൊറന്റ്‌ പരപ്പനങ്ങാടിയില്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്നിനാല്‍ ട്രീറ്റിന്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. കോട്ടപ്പടി കിഴക്കേതത്തലയില്‍ തുടങ്ങുന്ന ട്രീറ്റിന്റെ ഉദ്‌ഘാടനം മെയ്‌ 15ന്‌ രാവിലെ ഒമ്പതിന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കും.
പത്തിരി, പൂവട, തേങ്ങാചോര്‍, ബിരിയാണി തുടങ്ങിയവ ട്രീറ്റില്‍ ലഭിക്കും. നാടന്‍ ഭക്ഷണങ്ങള്‍ കൂടാതെ ജില്ലയുടെ രുചിയില്‍ ഇടം പിടിച്ച മറ്റു ഭക്ഷണങ്ങളും ട്രീറ്റില്‍ ലഭിക്കും. ഗുണമേന്മയേറിയ ഭക്ഷണവിഭവങ്ങള്‍ വിവിധ രുചികളില്‍ പരിചയപ്പെടാനുള്ള അവസരമാണ്‌ ഡി.ടി.പി.സി ഒരുക്കിയിരിക്കുന്നത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്ത്‌ റസ്റ്റൊറന്റുകള്‍ തുറക്കാനാണ്‌ ഡി.ടി.പി.സി ലക്ഷ്യമിടുന്നത്‌. തനത്‌ ഭക്ഷണങ്ങള്‍ ബ്രാന്‍ഡ്‌ ചെയ്‌ത്‌ വില്‍പ്പന നടത്താനും ഡി.ടി.പി.സി പദ്ധതിയുണ്ട്‌. സ്വകാര്യ സംരംഭകരുടെ സഹായോത്തോടെയാണ്‌ റസ്റ്റൊറന്റുകള്‍ ആരംഭിക്കുക. തനത്‌ വിഭവങ്ങള്‍ നല്‍കുന്ന സഞ്ചരിക്കുന്ന ഭക്ഷണ ശാലയ്‌ക്കും ഡി.ടി.പി.സി തുടക്കമിട്ടുണ്ട്‌. ഓണ്‍ലൈന്‍ വഴി ബുക്കിങ്‌ സ്വീകരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ തനത്‌ ഭക്ഷണം നേരിട്ടെത്തിക്കാന്‍ ഡി.ടി.പി.സി ക്ക്‌ പദ്ധതിയുണ്ടെന്ന്‌ ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍ കോയ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!