മലപ്പുറത്തിന്റെ രുചിക്കൂട്ടുകളുമായി രണ്ടാമത്‌ ട്രീറ്റ്‌ റസ്റ്റൊറന്റ്‌

treat hotel inaugration 1മലപ്പുറം: മലപ്പുറത്തിന്റെ തനത്‌ രുചിക്കൂട്ടുകളുമായി ഡി.ടി.പി.സിയുടെ രണ്ടാമത്‌ ‘ട്രീറ്റ്‌’ റസ്റ്റോറന്റ്‌ ആരംഭിച്ചു. ജില്ലയുടെ തനത്‌ ഭക്ഷണ വിഭവങ്ങള്‍ ഗുണനിലവാരത്തോടെ സഞ്ചാരികളില്‍ എത്തിക്കുക എന്നതാണ്‌ ട്രീറ്റിന്റെ ലക്ഷ്യം ആദ്യ റസ്റ്റൊറന്റ്‌ പരപ്പനങ്ങാടിയില്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. മലപ്പുറം കോട്ടപ്പടി കിഴക്കേതത്തലയില്‍ തുടങ്ങിയ ട്രീറ്റിന്റെ ഉദ്‌ഘാടനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു.
പത്തിരി, പൂവട, തേങ്ങാചോര്‍, ബിരിയാണി തുടങ്ങിയവ ട്രീറ്റില്‍ ലഭിക്കും. നാടന്‍ ഭക്ഷണങ്ങള്‍ കൂടാതെ ജില്ലയുടെ രുചിയില്‍ ഇടം പിടിച്ച മറ്റു ഭക്ഷണങ്ങളും ട്രീറ്റില്‍ ലഭിക്കും. ഗുണമേന്മയേറിയ ഭക്ഷണവിഭവങ്ങള്‍ വിവിധ രുചികളില്‍ പരിചയപ്പെടാനുള്ള അവസരമാണ്‌ ഡി.ടി.പി.സി ഒരുക്കിയിട്ടുള്ളത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്ത്‌ റസ്റ്റൊറന്റുകള്‍ തുറക്കാനാണ്‌ ഡി.ടി.പി.സി ലക്ഷ്യമിടുന്നത്‌. തനത്‌ ഭക്ഷണങ്ങള്‍ ബ്രാന്‍ഡ്‌ ചെയ്‌ത്‌ വില്‍പ്പന നടത്താനും ഡി.ടി.പി.സി പദ്ധതിയുണ്ട്‌. സ്വകാര്യ സംരംഭകരുടെ സഹായോത്തോടെയാണ്‌ റസ്റ്റൊറന്റുകള്‍ ആരംഭിക്കുന്നത്‌. തനത്‌ വിഭവങ്ങള്‍ നല്‍കുന്ന സഞ്ചരിക്കുന്ന ഭക്ഷണ ശാലയ്‌ക്കും ഡി.ടി.പി.സി തുടക്കമിട്ടുണ്ട്‌. ഓണ്‍ലൈന്‍ വഴി ബുക്കിങ്‌ സ്വീകരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ തനത്‌ ഭക്ഷണം നേരിട്ടെത്തിക്കാനും പദ്ധതിയുണ്ട്‌
ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, കോഡൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ. ഷാജി, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.