മലപ്പുറത്തും കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

മലപ്പുറം:കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴ പെയ്യുന്നതിനാല്‍ ജില്ലയിലും ജില്ല ദുരന്ത നിവാരണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 48 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ മഴക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലയിലുമുള്ള കണ്‍ട്രാള്‍ റൂമുകള്‍ സജീവമാക്കി. തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ ഹെഡ് ക്വാര്‍േട്ടസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുരുത്. അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
‘ കടല്‍ രക്ഷാപ്രവത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ തുറുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായ പട്രോള്‍ ബോട്ടിന്റെയും ജീവനക്കാരുടെയും സേവനം ലഭിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പര്‍- 0494-2666428, 9496007031