അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ ഇറങ്ങരുത്

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാല്‍ തോടുകളിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങരുതെന്ന് എ.ഡി.എം വി രാമചന്ദ്രന്‍ അറിയിച്ചു. മഴക്കാലത്ത് ഒഴുക്കില്‍ പെട്ടുള്ള അപകട മരണങ്ങളും ദുരന്തങ്ങളും ഴെിവാക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണം.

അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കുട്ടികളെ രക്ഷിതാക്കള്‍ കളിക്കാനോ കുളിക്കാനോ പറഞ്ഞയക്കരുത്. പകര്‍ച്ചവ്യാധി അവലോകന യോഗത്തില്‍ എ.ഡി .എം വി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മഹമ്മദ് ഇസ്മയില്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles