Section

malabari-logo-mobile

നവ കേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടത്തു പ്രവര്‍ത്തനങ്ങളെ പിന്തുണക്കണം;പി.ആര്‍.ഡി ഡയരക്ടര്‍

HIGHLIGHTS : മലപ്പുറം:നവ കേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടപ്പാക്കു ഹരിത കേരളം,ആര്‍ദ്രം തുടങ്ങിയ നാല് വികസന മിഷന്‍ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് മാധ്യമ പ്രവര്‍ത്...

മലപ്പുറം:നവ കേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടപ്പാക്കു ഹരിത കേരളം,ആര്‍ദ്രം തുടങ്ങിയ നാല് വികസന മിഷന്‍ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ടി.വി.സുബാഷ് പറഞ്ഞു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് ഗോള്‍ഡന്‍ ജൂബിലി അലുമിനി മീറ്റിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പും മലപ്പുറം പ്രസ്സ് ക്ലബ്ബും സഹകരിച്ച് നടത്തിയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. പത്ര പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ മാധ്യമ പ്രവര്‍ത്തകരുടെ യോഗം വിളിക്കും. ലോക മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ലോക കേരള സഭ സര്‍ക്കാരിന്റെ ശ്രദ്ധേയമായ ചുവടുവെപ്പായരിക്കുമെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം പ്രസ് ക്‌ളബില്‍ നടന്ന സെമിനാറില്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു.മജിഷ്യന്‍ ആര്‍.കെ.മലയത്ത്,നിലമ്പൂര്‍ ആയിഷ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.അബ്ദുല്‍ അസീസ്, തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കെ.പി.ഒ. റഹ്മത്തുള്ള,മാതൃഭൂമി ബ്യൂറോ ചീഫ് ഇ.സലാഹുദ്ദീന്‍, ദേശാഭിമാനി സിനിയര്‍ റിപ്പോര്‍ട്ടര്‍ ഒ.വി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ മുജീബ് താനാളൂര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!