ഹരിത എക്‌സപ്രസ് 10,11 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും.

മലപ്പുറം: നാടിന്റെ പച്ചപ്പും ജൈവ സമൃദ്ധിയും വീണ്ടെടുക്കാനും മണ്ണും വെള്ളവും സംരക്ഷിക്കാനും കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത ഹരിത കേരള മിഷന്റെ പ്രചരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നടത്തു ഹരിത കേരളം എക്‌സപ്രസ് വാഹനം ജനുവരി 10,11 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. തിരുവന്തപുരത്തു നിന്ന് തുടങ്ങിയ ഹരിത കേരളം എക്‌സപ്രസ് എറണാക്കുളം, ത്യശൂര്‍,പാലക്കാട് ജില്ലകള്‍ പിന്നിട്ടാണ് മലപ്പുറത്ത് എത്തുത്. ജനുവരി 10 ന് രാവിലെ 9.30 താനൂരില്‍ ജില്ലാതല ഉദ്ഘാടനം നടക്കും തുടര്‍ന്ന് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ജനുവരി 11ന് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ ചേലേമ്പ്ര ഇടിമുഴിക്കല്‍ അങ്ങാടിയില്‍ സമാപിക്കും.

പ്രചരണ പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായത് സ്വികരണ കേന്ദ്രങ്ങളില്‍ നടത്തു നാടന്‍ പാട്ടുകളുടെ അവതരണമാണ്. കടമ്പനാട് ജയചന്ദ്രനും സംഘവുമാണ് ഹരിത സമ്യദ്ധിയും മണ്ണിന്റെ മണവുമുള്ള നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു പ്രചരണത്തെ ശ്രദ്ധേയമാക്കുത്. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,മാധ്യമ വാര്‍ത്തകള്‍,സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഹരിത എക്‌സപ്രസ്സില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍,കെ.ജെ.യേശുദാസ്,മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനം വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും ജനുവരി 10 രാവിലെ 9.30 ന് താനാളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും. ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വി.അബ്ദുറഹിമാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അമിത് മീണ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അബ്ദു റസാഖ്, ആര്‍.ഡി.ഒ. ടി.വി. സുബാഷ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 11 ന് തിരൂര്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നഗര സഭയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. നഗരസഭ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്യും. കാടാമ്പുഴ ടൗ പരിസരത്ത് ഉച്ചക്ക് 12 ന് നടക്കുന്ന സ്വീകരണ ചടങ്ങില്‍ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മധുസൂദനന്‍ പങ്കെടുക്കും. തവനൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ പങ്കെടുക്കും. വൈകിട്ട് 4.30 ന് ചമ്രവട്ടം ജംഗ്ഷനില്‍ നടക്കുന്ന സ്വീകരണ ചടങ്ങ് പൊന്നാനി നഗര സഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും.
രണ്ടാം ദിവസം നടക്കു പ്രയാണത്തിന്റെ ഫ്‌ളാഗ് ഓഫ് ജനുവരി 10 രാവിലെ 10 ന് കലക്ട്രറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചക്ക് 12 ന് സംഘം പെരിന്തല്‍മണ്ണയിലും പരിപാടി അവതരിപ്പിക്കും. ഉച്ചക്ക് മഞ്ചേരി പബ്‌ളിക് ലൈബ്രറിയുടെ ആഭിമഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്വീകരണം നല്‍കും. നഗരസഭ ചെയര്‍ പേര്‍സണ്‍ വി.എം.സുബൈദ പങ്കെടുക്കും. വൈകിട്ട് മൂന്നിന് കൊണ്ടോട്ടിയില്‍ മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുടെ നേത്യത്വത്തില്‍ സ്വീകരണമൊരുക്കും. നഗരസഭാ ചെയര്‍മാന്‍ സി. നാടിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപനം വൈകിട്ട് അഞ്ചുമണിക്ക് ചേലേമ്പ്ര ഇടിമുഴിക്കല്‍ അങ്ങാടിയില്‍ നടക്കും. ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന സ്വകരണ പരിപാടിയും സമാപന സമ്മേളനവും പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്യും.