മലപ്പുറം താലൂക്ക്‌ ആശുപത്രിയില്‍ നവീകരിച്ച ഒ.പി ബ്ലോക്ക്‌ തുറന്നു

മലപ്പുറം: മലപ്പുറം ഗവ. താലൂക്ക്‌ ആശുപത്രിയില്‍ നവീകരിച്ച ഒ.പി ബ്ലോക്കിന്റെയും പുതുതായി സജ്ജമാക്കിയ തിയേറ്റര്‍, ലേബര്‍ റൂം എന്നിവയുടെയും പ്രവര്‍ത്തനോദ്‌ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മറ്റേണിറ്റി ബ്ലോക്കില്‍ സ്ഥാപിച്ച സി.സി.ടി.വി.യുടെ ഉദ്‌ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ നിര്‍വഹിച്ചു. താലൂക്ക്‌ ആശുപത്രിയിലെ ഡെന്റല്‍ ക്ലിനിക്കിന്റെ നടത്തിപ്പിനാവശ്യമായ ഡെന്റല്‍ ചെയര്‍ എം.എല്‍.എ. ഫണ്ടില്‍ ആദ്യ സംരംഭമായി നടത്തുമെന്ന്‌ എം.എല്‍.എ അറിയിച്ചു. നഗരസഭ ചെയര്‍പെഴ്‌സന്‍ സി.എച്ച്‌. ജമീല അധ്യക്ഷയായി. സൂപ്രണ്ട്‌ ഡോ. അജേഷ്‌ രാജന്‍, പെരുമ്പള്ളി സെയ്‌ത്‌, ഒ.പി. റജീന, സലീം, ഉമ്മര്‍, സാജു, ഡി.പി.എം. ഡോ. വിനോദ്‌, ശ്രീധരന്‍ മേലെതൊടി എന്നിവര്‍ സംസാരിച്ചു.