മലപ്പുറം വനിത ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്; വള്ളിക്കുന്ന് സോക്കര്‍ ഗേള്‍സ് ചാമ്പ്യന്‍മാര്‍

മലപ്പുറം: കോട്ടപ്പടിയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ വനിതാ ഫുട്ബാൾ ലീഗ് ചാമ്പ്യൻ ഷിപ്പിൽ വള്ളിക്കുന്ന് സോക്കർ ഗേൾസ് ചാമ്പ്യൻമാരായി. ഡിയുഎച്ച്എസ്എസ്‌ തൂതയെയാണ് മറുപടിയില്ലാത്ത 3 ഗോളിന് തോല്പ്പിച്ചത്തു.

ടർച്ചയായ രണ്ടാം വർഷമാണ് സോക്കർ ഗേൾസ് കിരീടം ചൂടുന്നത്. മത്സരത്തിൽ സോക്കർ ഗേൾസിന് വേണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളായ സിത്താര ഹരികുമാർ ഒരു ഗോളും അനഘ .പി.രണ്ട് ഗോളുകളും നേടി.