മലപ്പുറത്ത് അച്ഛന്‍ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

മലപ്പുറത്ത് അച്ഛന്‍ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

മലപ്പുറം: അച്ഛന്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മലപ്പുറം പെരുവള്ളൂരിലാണ് 18 കാരിയായ മകളെ പിതാവ് കൊലപ്പെടുത്തിയത്. പിന്നീട് പിതാവ് ശശിധരന്‍ തേഞ്ഞിപ്പലം പോലീസ്‌റ്റേഷനിലെത്തി കീഴടങ്ങി. പറങ്കിവീട്ടില്‍ ശാലുവാണ് കൊലചെയ്യപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. ഇയാള്‍ക്ക് ഭാര്യയെ നേരത്തെ സംശയമുണ്ടായിരുന്നെന്നും മകള്‍ അമ്മയെ അനുകൂലിച്ച് സംസാരിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. സംഭവം നടക്കുന്ന സമയത്ത് ഭാര്യ സഹോദരന്റെ വീട്ടിലായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ് ശശി. വാടകവീട്ടിലായിരുന്നു ഇവര്‍ പെരുവള്ളൂരില്‍ താമസിച്ചിരുന്നത്. പ്ലസ്ടു പഠനത്തിന് ശേഷം പിഎസ് സി പരിശീലനം നടത്തിവരികയായിരുന്നു ശാലു.