മാധ്യമം ജീവനക്കാരനെന്ന വ്യാജേന സൈനികനെ അപമാനിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍

Untitled-1 copyകോഴിക്കോട്‌: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. മലപ്പുറം കോട്ടൂര്‍ വരിക്കോടന്‍ അന്‍വര്‍ സാദിഖ് ആണ് അറസ്റ്റിലായത്. മാധ്യമം ദിനപത്രം ജീവനക്കാരന്‍ എന്ന പേരില് വ്യാജ ഫേസ് ബുക്ക് അക്കൌണ്ടുണ്ടാക്കിയാണ് ഇയാള്‍ നിരഞ്ജനെ അപമാനിച്ചത്. മാധ്യമം മാനേജ്മെന്‍റ് പരാതി അനുസരിച്ചാണ് അറസ്റ്റ്. കോഡൂർ റേഷൻ കടയിലെ ജീവനക്കാ​രനാണിയാള്‍.

പുലർച്ചെ 2.30 ഒാടെ ചേവായൂർ െപാലീസ്​  വീട്ടിൽ നിന്ന്​ കസ്​റ്റഡിയിൽ എടുത്ത ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്​. ബോധപൂർവമല്ല ഫേസ്​ബുക്​ പോസ്​റ്റെന്നും ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലെന്നും ഇയാൾ പറഞ്ഞതായി പൊലീസ്​ അറിയിച്ചു.

ഒരു ​ഒാൺലൈൻ പോർട്ടലിലെ വാർത്തയിലാണ്​  ഇയാൾ നിരഞ്ജന്‍റെ ജീവത്യാഗത്തെ അവമതിച്ച് പോസ്റ്റിട്ടത്. അന്‍വര്‍ സാദിഖ് എന്ന പേരിലാണ്​ ഫേസ്ബുക് അക്കൗണ്ട്. ‘മാധ്യമം’ പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നും ഫേസ്ബുക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നു.

ഈ പേരിലൊരാള്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്നില്ലെന്ന്​ ‘മാധ്യമം’ കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ ജോസി ചെറിയാൻ, സി. ​െഎ പി.കെ ​സന്തോഷ്​, എസ്​.​െഎമാരായ യു.കെ ഷാജഹാൻ,ഹബീബുല്ല, ഷാഡോ ​പൊലീസ്​ അംഗങ്ങളായ എം പ്രമോദ്​, ആഷിക്​ റഹ്​മാൻ, സുജേഷ്​ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്​

ഫോട്ടോ കടപ്പാട്‌ :മാധ്യമം ഓണ്‍ലൈന്‍