ഭൂമിക്കായ്‌ ഒരു തണല്‍ പി. ഗംഗാധരന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം

environmentമലപ്പുറം : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പി. ഗംഗാധരന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയ ബൈപാസ്‌ റോഡില്‍ സാംസ്‌കാരിക – രാഷ്‌ട്രീയ നേതാക്കളുടെ പേരില്‍ ഓര്‍മ്മ മരങ്ങള്‍ നട്ടുകൊണ്ട്‌ തുടക്കമിട്ടു. സി പി ഐ മുന്‍ ജില്ലാ സെക്രട്ടറി പി. ഉണ്ണികൃഷ്‌ണന്റെ ഓര്‍മ്മ മരം നട്ടുകൊണ്ട്‌ ലൈബ്രറി പ്രസിഡന്റ്‌ പാലോളി അബ്‌ദുറഹ്മാന്‍ പരിപാടിക്ക്‌ തുടക്കമിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിസര പ്രദേശങ്ങളില്‍ മരങ്ങള്‍ നടും. പാലോളി കുഞ്ഞി മുഹമ്മദ്‌, ശിവദാസ്‌ വാര്യര്‍, പ്രൊഫ. പി. ഗൗരി, യൂസഫ്‌ ഹാറുണ്‍, ആളൂര്‍ പ്രഭാകരന്‍, അഡ്വ. കെ. മോഹന്‍ദാസ്‌, കെ എം ഗിരിജ, അഡ്വ. കെ. കെ. സമദ്‌, കെ പി എ മജീദ്‌ എന്നിവര്‍ മരങ്ങള്‍ നട്ടു. ഒ എന്‍ വി കുറുപ്പ്‌, ഇ എം എസ്‌, കമലാസുരയ്യ, പി. കെ വി, പി ഗംഗാധരന്‍, പി. ശ്രീധരന്‍, കെ സെയ്‌താലിക്കുട്ടി, കല്ലേല്‍ പൊക്കുടന്‍, മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങി പ്രമുഖരായവരുടെ പേരിലാണ്‌ ഓര്‍മ്മ മരങ്ങള്‍ നട്ടത്‌.