മലപ്പുറത്ത്‌ അട്ടിമറി ശ്രമം ?

Story dated:Thursday November 5th, 2015,10 28:am
sameeksha sameeksha

ssss
280 ഇടങ്ങളില്‍ വോട്ടിങ്ങ്‌ യന്ത്രങ്ങള്‍ തകരാറില്‍
മലപ്പുറം തദ്ദേശതിരഞ്ഞെടുപ്പ്‌ നടക്കുന്ന മലപ്പുറത്തെ 250 കേന്ദ്രങ്ങളില്‍ വോട്ടിങ്ങ്‌ യന്ത്രങ്ങള്‍ തകരാറില്‍. യന്ത്രങ്ങളില്‍ സെല്ലോടേപ്പും കടലാസും തിരികിയ നിലയില്‍ കണ്ടെത്തി. ആസൂത്രിതമായ അട്ടിമറി ശ്രമമാണെന്നാണ്‌ പ്രാഥമിക സംശയം.. തിര്‌ഞ്ഞെടുപ്പ്‌ കമ്മീഷനും ഇത്‌ അനൗദ്യോഗിഗമായി സമ്മതിക്കുന്നുണ്ട്‌.
കോണ്‍ഗ്‌സ്സും ലീഗും തമ്മില്‍ നേരിട്ട്‌ മത്സരം നടക്കുന്നിടത്തണ്‌ വ്യാപകമായി അട്ടിമറി നടന്നിരിക്കുന്നത്‌. ചിലയിടങ്ങളല്‍ ചിഹ്നങ്ങളില്‍ മറ്റു ചിഹ്നം പതിപ്പിച്ചിട്ടുണ്ട്‌.

എന്നാല്‍ അട്ടിമറിയല്ലായെന്നാണ്‌ കളകടര്‍ എം ഭാസകരന്‍ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. യന്ത്രതകരാറ്‌ മുലം സംഭവിച്ചതാണിതെന്നും അദ്ദേഹം പറഞ്ഞു. അതീവഗുരതരമായ സാഹചര്യമാണ്‌ ഇതെന്നാണ്‌ രാഷ്ട്രീയപാര്‍ട്ടികളുടെ ആദ്യവിലയിരുത്തല്‍

വണ്ടുര്‍ കാപ്പില്‍ വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബുത്തില്‍ രണ്ട്‌ മണിക്കുറിലധികായി യന്ത്രം തകരാറിലായിട്ടുണ്ട്‌. താനൂര്‍ നഗരസഭയില്‍ 23 ഡിവിഷിനില്‍ യന്ത്രതകരാറുമുലം പോളിങ്ങ്‌ നിര്‍ത്തിവെച്ചരിക്കുകയാണ്‌.