മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കില്ല; വെള്ളാപ്പള്ളി

തിരുവനന്തപുരം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്ത് കോ ലി ബി സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നണിയില്‍ ആലോചിക്കാതെയാണ് ബിജെപി മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയായി പ്രകാശിനെ പ്രഖ്യാപിച്ചത്. ബി ജെ പി സ്ഥാനാര്‍ത്ഥി എങ്ങനെ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ പിന്തുണയ്ക്കണോ എന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും ബിഡിജെ എസിനെ വിഴുങ്ങാമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

Related Articles