കുഞ്ഞാലിക്കുട്ടി യുടെ നിഴൽ പോലെ പിന്തുടരുകയാണ് അപരൻ കുഞ്ഞാലിക്കുട്ടി

By ഹംസ കടവത്ത്‌|Story dated:Thursday April 6th, 2017,11 25:am
sameeksha

പരപ്പനങ്ങാടി: കുറ്റിപ്പുറം വേങ്ങര വഴി മലപ്പുറത്തേക്കും അപരൻ കുഞ്ഞാലിക്കുട്ടി പി.കെ കുഞ്ഞാലിക്കുട്ടി യുടെ നിഴലായി അപരനാവുകയാണ്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കെ. പി – കുഞ്ഞാലിക്കുട്ടിയാണ് പി.കെ.കുഞ്ഞാലിക്കുട്ടി യുടെ അപരനായി ഹാട്രിക് തികക്കാനിറങ്ങിയിരിക്കുന്നത്.

രണ്ടു തവണ നിയമസഭയിലേക്ക് അങ്കം കുറിച്ച കെ പി കുഞ്ഞാലിക്കുട്ടി ഇപ്പോൾ ലോകസഭയിലേക്ക് അങ്കം കുറിക്കാനുള്ള കാരണം പി’ കെ കുഞ്ഞാലിക്കുട്ടിയുടെ അങ്കം ലോകസഭയിലെക്കായാൽ താനെന്തിനു നോക്കി നിൽക്കണമെന്നാണ് അപരൻ കുട്ടിയുടെ ചോദ്യം. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തോറ്റപ്പോഴാണ്‌ തന്റെ അപര സാനിധ്യത്തിന്റെ അമ്പരപ്പ് സ്വയം ബോധ്യപെട്ടത് . ലീഗിനോട് വെല്ലുവിളിച്ചിറങ്ങി മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് മന്ത്രി സ്ഥാനത്തോളമുയർന്ന കെ.ടി. ജലീലിന്റെ രാഷ്ട്രീയ വളർച്ചയിൽ തന്റെ അപര സാനിധ്യത്തിന് അധികമാരും ചർച്ച ചെയ്തിട്ടില്ലങ്കിലും ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് അപരൻ കുഞ്ഞാലി ക്കുട്ടി പറഞ്ഞു.

കുറ്റിപ്പുറം മണ്ഡലത്തിൽ നാലാം സ്ഥാനത്തെത്തിയ തന്നെ വേങ്ങരയും നിരാശപ്പെടുത്തിയില്ലന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം മണ്ഡലത്തിലാവട്ടെ അണികളുടെ വികാരം മാനിക്കാതെ മത്സര രംഗത്ത് നിന്ന് പിന്മാറിയ ചെറിയ പാർട്ടികളുടെ അണികളടക്കം തന്നെ പിന്തുണക്കുമെന്നും രണ്ടാലൊരു കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുക്കണമെന്ന് വാശിയുള്ളവർക്ക് ചുകന്ന മനസുള്ള ഈ കുഞ്ഞാലിക്കുട്ടി പച്ച മനുഷ്യനായി മലപ്പുറത്തുണ്ട്.