എടരിക്കോട് ബസപകടം; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി

മലപ്പുറം: എടരിക്കോട് ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്‌. ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ സഞ്ചരിച്ച് എതിര്‍വശത്തെ കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ സമയം ഇവിടെ ആളുകള്‍ ഇല്ലാതിരുന്നത് വന്‍ അപകടമാണ് ഇല്ലാതാക്കിയത്.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Related Articles