മലപ്പുറത്തിന്റെ തനത്‌ രൂചിക്കൂട്ടുമായി’ദര്‍ബാര്‍’ യാത്ര തുടങ്ങി

darbarകൊണ്ടോട്ടി: ജില്ലയുടെ കൊതിയൂറുന്ന രുചിക്കൂട്ടുകളുമായി ഡി.ടി.പി.സിയുടെ രണ്ടാമത്‌. ‘ദര്‍ബാര്‍’ മൂവിങ്‌ ഫുഡ്‌കോര്‍ട്ട്‌ യാത്ര തുടങ്ങി. ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ തനത്‌ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘ദര്‍ബാര്‍’ കൊണ്ടോട്ടിയില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. നാടന്‍ വിഭവങ്ങള്‍ മുതല്‍ രാജ്യാതിര്‍ത്തി കടന്നെത്തുന്ന രുചി വൈവിധ്യങ്ങള്‍ വരെ ലഭിക്കുമെന്നതാണ്‌ ദര്‍ബാറിന്റെ പ്രത്യേകത. കൊണ്ടോട്ടി നഗരം കേന്ദ്രീകരിച്ചാണ്‌ പുതിയ ദര്‍ബാര്‍ പ്രവര്‍ത്തിക്കുക.

സഞ്ചാരികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവരുടെ കൂടെ സഞ്ചരിച്ച്‌ ഭക്ഷണം പാചകം ചെയ്‌ത്‌ നല്‍കും. ജില്ലയുടെ തനത്‌ രുചികള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. പത്തിരി, തേങ്ങാചോര്‍, ബിരിയാണി തുടങ്ങിയ നാടന്‍ വിഭവങ്ങളാണ്‌ പ്രധാനമായും ഒരുക്കിയിട്ടുള്ളത്‌. ആവശ്യപ്പെടുകയാണെങ്കില്‍ മറ്റ്‌ വിഭവങ്ങളും നല്‍കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം ദര്‍ബാര്‍ റസ്റ്ററൊന്റുകള്‍ തുറക്കാന്‍ ഡി.ടി.പി.സിയുടെ പദ്ധതിയുണ്ട്‌.

ഓണ്‍ലൈനിലൂടെ ബുക്കിങ്‌ സ്വീകരിച്ച്‌ വിവിധ ഭാഗളില്‍ ഭക്ഷണമെത്തിക്കാനും പദ്ധതിയുണ്ടെന്ന്‌ ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍ കോയ അിറയിച്ചു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു.