ഡി.ടി.പി.സി പായസമേള ആരംഭിച്ചു

payasamമലപ്പുറം: ഓണത്തോടനുബന്ധിച്ച്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന പായസമേള തുടങ്ങി. ഡെപ്യൂട്ടി കലക്‌ടര്‍ വി. രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡി.ടി.പി.സി ഓഫീസ്‌ പരിസരത്ത്‌ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ്‌ മേള നടക്കുന്നത്‌. സെപ്‌റ്റംബര്‍ 14 വരെയാണ്‌ മേള.
പാലട പ്രഥമന്‍, അട പ്രഥമന്‍, പാല്‍പ്പായസം, പരിപ്പു പ്രഥമന്‍, പഴ പ്രഥമന്‍, പൈനാപ്പിള്‍ പായസം, ഇളനീര്‍ പായസം, ഗോതമ്പു പായസം, സേമിയ പായസം, കാരറ്റ്‌ പായസം എന്നിങ്ങനെ പത്ത്‌ തരം പായസമാണ്‌ മേളയിലുണ്ടാവുക. മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ പാക്ക്‌ ചെയ്‌തും പായസം നല്‍കും. ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, മുളകാപച്ചടി, പുളിയിഞ്ചി, നാരങ്ങാക്കറി എന്നിവയും മേളയില്‍ ലഭിക്കും.