കേന്ദ്ര വരള്‍ച്ചാ സംഘം ഇന്ന് ജില്ലയില്‍

മലപ്പുറം:കടുത്ത വരള്‍ച്ചാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് കേന്ദ്ര വരള്‍ച്ചാ സംഘം ഇന്ന് (ഏപ്രില്‍ 19) ജില്ലയിലെത്തും. വൈകീട്ട് 4.30ന് ജില്ലയിലെത്തു ആറംഗ സംഘം തിരുവേഗപുറ, വളാഞ്ചേരി, ഇരുമ്പിളിയം, കുറ്റിപ്പുറം, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര കാര്‍ഷിക ക്ഷേമ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അശ്വനികുമാറാണ് സംഘത്തലവന്‍. വൈകീട്ട് 6.30ന് കടവ് റിസോര്‍ട്ടില്‍ ജില്ലയിലെ നാശനഷ്ടങ്ങളുടെ വിവരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ നല്‍കും.