ദോഹയില്‍ മലപ്പുറം സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Story dated:Tuesday August 11th, 2015,01 18:pm

download copyദോഹ: അബൂഹമൂറിലെ ദാറുസ്സലാം മാളിനടുത്തുള്ള അറബ് വീടിനോടു ചേര്‍ന്നുള്ള സ്റ്റോറില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ പാചകക്കാരനായിരുന്ന മലപ്പുറം പുതുപൊന്നാനി മുനമ്പം ബീവി ജാറത്തിനടുത്ത് പുതുപ്പറമ്പില്‍ ഹൈദരലി (40)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പരേതനായ മൊയ്തുവിന്റേയും പള്ളിക്കുട്ടിയുടേയും മകനാണ്. ഭാര്യ: നൗഫിയ. നസീഹത്ത് മകളാണ്. സഹോദരങ്ങളായ മുഹമ്മദലിയും ഫാറൂഖും ഖത്തറില്‍ തന്നെ സ്വദേശി വീടുകളില്‍ ജോലി നോക്കുന്നുണ്ട്.

പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തിയതായാണ് സംശയിക്കുന്നത്. ഇന്നലെ കാലത്ത് സുബ്ഹി നമസ്‌കരിക്കാന്‍ സമീപത്തെ പള്ളിയിലെത്തിയതായി പരിസരവാസികള്‍ പറഞ്ഞു. നാട്ടിലോ ഖത്തറിലോ യാതൊരു ബാധ്യതയോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാത്ത വ്യക്തിയാണെന്നും മാനസിക രോഗത്തിന് ഗുളിക കഴിച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖത്തര്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടേയും പുതുപൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റിയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഖത്തറില്‍ തന്നെ ഖബറടക്കാനാണ് ആലോചനയെന്ന് നാട്ടുകാര്‍ അറിയിച്ചു.