ഡോക്യുമെന്ററി പ്രിവ്യൂ

Story dated:Saturday July 16th, 2016,11 25:am

documentary-previewsമലപ്പുറം: അനുഷ്‌ഠാന- അനുബന്ധ കലകളില്‍ നിന്ന്‌ തീണ്ടലു കല്‍പ്പിക്കപ്പെടുന്ന സ്‌ത്രീയുടെ സാമൂഹികാവസ്ഥകളെ അന്വേഷണ വിധേയമാക്കുന്ന ഉണ്ണുകൃഷ്‌ണന്‍ ആവള സംവിധാനം ചെയ്‌ത വിമെന്‍സസ്‌ (മലയാളം/തുളു) ഡോക്യുമെന്ററിയുടെ പ്രിവ്യൂ ജൂലൈ 20ന്‌ രാവിലെ 11.30ന്‌ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടക്കും. ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യുമെന്ററി കേരളത്തിലെ അനുഷ്‌ഠാന കലകളില്‍ നിന്ന്‌ പുരുഷന്‍ എങ്ങിനെ സ്‌ത്രീയെ പുറന്തളളി എന്നതിലേക്കുളള ഗൗരവമേറിയ അന്വേഷണമാണ്‌ നടത്തുന്നത്‌. തുടര്‍ന്ന്‌ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുക്കും.