മലപ്പുറം ജില്ലയെ അപകടമുക്തമാക്കാന്‍ കര്‍മപദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കും

മലപ്പുറം: ജില്ലയിലെ പൊതുനിരത്തുകളെ അപകടരഹിതമാക്കുതിനുള്ള വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ അപകടസാധ്യതയുള്ള 15ബ്ലാക്ക് സ്‌പോട്ടുകളില്‍ അടിയന്തരമായി നടപ്പാക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തുതിന് ചേര്‍ യോഗത്തില്‍ സംസാരിക്കുകയായിരുു കലക്ടര്‍.

മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ പൊലീസ് സബ്ഡിവിഷനുകളിലായി 15 ബ്ലാക്ക് സ്‌പോട്ടുകളില്‍ നടപ്പാക്കേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പൊലീസ്- മോേട്ടാര്‍വാഹന വകുപ്പ്- പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതു കൂടാതെ അപകടസാധ്യതയുള്ള 19 സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി മൊത്തം 34 കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ഇല്ലാതാക്കുതിനുള്ള വിശദമായ പദ്ധതിരേഖയാണ് സര്‍ക്കാറിന്റെ പരിഗണനയ്ക്ക് നല്‍കുക. പുതുതായി കണ്ടെത്തുന്ന 19 സ്‌പോട്ടുകളില്‍ നവംബര്‍ 18 നകം പരിശോധന പൂര്‍ത്തിയാക്കും.
തിരൂര്‍ സബ്ഡിവിഷനു കീഴില്‍ ദേശീയപാത 17 ലെ വട്ടപ്പാറ, പാലച്ചിറമാട്, മൂടാല്‍, ചങ്ങരംകുളം ചിയ്യാനൂര്‍, സംസ്ഥാനപാതയിലെ കണ്ണംകുളം, മലപ്പുറം സബ്ഡിവിഷനിലെ വാറങ്കോട്, അത്താണിക്കല്‍, കാക്കഞ്ചേരി, വെിയൂര്‍, മഞ്ചേരി നറുകര, അഴിഞ്ഞിലം ബൈപ്പാസ്, പെരിന്തല്‍മണ്ണ സബ്ഡിവിഷനിലെ അരിപ്ര വളവ്, പാണ്ടിക്കാട് ടൗണ്‍ ജങ്ക്ഷന്‍, ചെറുകോട് താടിവളവ്, മമ്പാട് പൊങ്ങല്ലൂര്‍, എടക്കര പൂച്ചക്കുത്ത് എിവയാണ് ആദ്യഘട്ട പരിശോധനയ്ക്ക് തിരഞ്ഞെടുത്ത 15 ബ്ലാാക്ക് സ്‌പോട്ടുകള്‍.
ഇവിടങ്ങളില്‍ വലിയ പണച്ചെലവില്ലാതെ അടിയന്തരമായി ചെയ്യാവു മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ സ്ഥലത്തും താത്ക്കാലികമായി ചെയ്യാവുതും സ്ഥിരമായി നടപ്പാക്കാവുതുമായ പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കണം. ഇവ ക്രോഡീകരിച്ചാണ് സര്‍ക്കാറിന് പ്രൊപ്പോസല്‍ നല്‍കുക.
ശബരിമല സീസണ്‍ പ്രമാണിച്ച് ദേശീയപാതയോരത്തെ അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ദേശീയപാത 17 ല്‍ യൂനിവേഴ്‌സിറ്റി മുതല്‍ ഇടിമുഴിക്കല്‍ വരെ റോഡില്‍ താത്ക്കാലിക മീഡിയനുകള്‍ സ്ഥാപിക്കും. യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുറഷീദ്, ആര്‍.ടി.ഒ. കെ.എം. ഷാജി, അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി. അബ്ദുല്‍ഖാദര്‍, പൊതുമരാമത്ത് റോഡ്‌സ്- ദേശീയപാത വിഭാഗം എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles