മലപ്പുറത്ത്‌ നാലുപേര്‍ക്കുകൂടി ഡിഫ്‌തീരിയ

മലപ്പുറം: ജില്ലയില്‍ ഇന്ന്‌ നാല്‌ പേര്‍ക്കൂടി ഡിഫ്‌തീരിയ രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതില്‍ കൊണ്ടോട്ടി പ്രദേശത്തെ 14 വയസുകാരി, ഒമാനൂരിലുള്ള 15 വയസുള്ള ആണ്‍കുട്ടി എന്നിവരില്‍ രോഗബാധ സ്ഥീരികരിച്ചു. മറ്റു രണ്ടു പേര്‍ നിരീക്ഷണത്തിലാണ്‌. ചികിത്സയിലുണ്ടായിരുന്ന 20 വയസുകാരന്‌ രോഗം സ്ഥിരികരിച്ചു. ഇതോടെ 42 പേര്‍ക്ക്‌ രോഗബാധ ഉണ്ടാവുകയും അതില്‍ 10 പേരുടെ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു.

ജില്ലയില്‍ ഇന്ന്‌ 1,237പേര്‍ക്ക്‌ ടി.ഡി വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ ലഭിച്ച 28,000 ഡോസ്‌ വാക്‌സിന്‍ അതാത്‌ കേന്ദ്രങ്ങളിലേയക്ക്‌ എത്തിച്ചിട്ടുണ്ട്‌.