ഡിഫ്‌തീരിയ: 9626 പേര്‍ക്ക്‌ കുത്തിവെപ്പ്‌ നല്‍കി അവലോകന യോഗം ഇന്ന്‌

മലപ്പുറം: ജില്ലയില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന്‌ ഉള്‍പ്പെടെയുള്ള തീയതികളില്‍ 9626 പേര്‍ക്ക്‌ ടി.ഡി വാകസിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ചെറുകാവില്‍ 21 വയസ്സുള്ള പെണ്‍കുട്ടിക്കും, പുളിക്കലില്‍ 10 വയസ്സുള്ള ആണ്‍കുട്ടിക്കും സംശയാസ്‌പദമായ ഡിഫ്‌തീരിയ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇവര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്‌. ഇതോടെ ജില്ലയില്‍ രണ്ട്‌ മരണമടക്കം 12 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.