ബഹുസ്വരതയാണ് ഇന്ത്യയുടെ മഹത്വം;മന്ത്രി കെടി ജലീല്‍

മലപ്പുറം: ബഹുസര്വരതയാണ് ഇന്ത്യയുടെ മഹത്വമെന്ന് മന്ത്രി കെടി ജലീല്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഓരോ നിശ്വാസത്തിലും മതനിരപേക്ഷയുടെ മിടിപ്പുകള്‍ നമുക്ക് അനുഭവിച്ചറിയാനാകും. മതങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപാധികളല്ല. ഐക്യപ്പെടുത്താനുള്ള കണ്ണികളാണ്. സൂഫിസവും ഭക്തിപ്രസ്ഥാനവും അതിന്റെ തെളിവാണ് മന്ത്രി പറഞ്ഞു.
സ്വതന്ത്ര്യ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കപ്പെടേണ്ടവരല്ല ആരും. മുത്തുമാലയിലെ പോലെ കൂട്ടിയണക്കപ്പെടേണ്ടവരാണ്. സ്വതന്ത്ര്യത്തോളം പ്രധാനമാണ് മതമൈത്രി ഊട്ടിയുറപ്പിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടലും. അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി രാംദാസ് അതാവാലെ മുഖ്യാതിഥിയായി.
സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി. പരേഡ് പരിശോധിച്ച മന്ത്രി തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. എം എസ് പി അസിസ്റ്റന്റ് കമാന്റന്റ് ടി ശ്രീരാമ പരേഡ് കമാന്ററും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ രാജേഷ് സെക്കന്‍ഡ് ഇന്‍ കമാന്ററുമായിരുന്നു.
പരേഡിന് ശേഷം മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ മന്ത്രി കെടി ജലീല്‍ വിതരണം ചെയ്തു. സിബിസിഐഡി ഡിവൈഎസ്പി പിഎം പ്രദീപ്, എപിഐ എസ് റോയ് റോജര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ വിശ്വനാഥന്‍, പൊലീസ് ഡ്രൈവര്‍ വി അബ്ദുല്‍ ഗഫൂര്‍, എഎസ്‌ഐമാരായ എം ഉണ്ണികൃഷ്ണന്‍, എസന്തോഷ് കുമാര്‍ പൂത്തേരി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ സുകുമാരന്‍, എ ജയപ്രകാശ്, കെ വത്സല, വിപി സ്മിത, സി വിനോജ്, ഹവില്‍ദാര്‍ എം ബിജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ടി ജയമണി എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

മികച്ച മാര്‍ച്ച് പാസ്റ്റിനുള്ള പുരസ്‌കാരം ആംഡ് വിഭാഗത്തില്‍ എം എസ് പി ഒന്നാം സ്ഥാനവും മലപ്പുറം എആര്‍ ക്യാംപ് രണ്ടാം സ്ഥാനവും നേടി. അ ആംഡ് വിഭാഗത്തില്‍ ഫയര്‍ ഫോഴ്‌സ് ഒന്നാം സ്ഥാനവും എക്‌സൈസ് രണ്ടാം സ്ഥാനവും നേടി. എന്‍ സി സി സീനിയര്‍ വിഭാഗത്തില്‍ പിഎസ്എംഒ കോളേജ് ഓം സ്ഥാനവും ഗവര്‍മെന്റ് കോളേജ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. എന്‍ സി സി ജൂനിയര്‍ വിഭാഗത്തില്‍ ജി ബി എച്ച് എസ് എസ് മലപ്പുറം ഒന്നാം സ്ഥാനവും, എം എസ് പി സ്‌കൂള്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം എസ് പി എച്ച് എസ് എസും ചേരുലാല്‍ എച്ച് എസ് എസും യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. എസ് പി സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം എസ് പി എച്ച്എസ്എസും സ്‌കൂളും, എംഎസ്പി ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഒന്നും, രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
സ്‌കൗട്ട്‌സില്‍ എംഎസ്പി എച്ച്എസ്എസിന് ഒന്നാം സ്ഥാനം ലഭിച്ചു. എംഎസ്പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനാണ് എം രണ്ടാം സ്ഥാനം. ഗൈഡ്‌സ് വിഭാഗത്തില്‍ സെന്റ് ജെമ്മാസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും, ഇസ്‌ലാഹിയ മലപ്പുറം രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ റെഡ്‌ക്രോസ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനാണ് ഒന്നാം സ്ഥാനം. എം എസ് പി എച്ച് എസ് എസിന് രണ്ടാം സ്ഥാനം ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജെമാസ് സ്‌കൂള്‍ മലപ്പുറം ഒന്നാം സ്ഥാനവും, എംഎസ്പി എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.

Related Articles