വരള്‍ച്ചയും ചുഴലിക്കാറ്റും തേഞ്ഞിപ്പലത്ത് വൻതോതിൽ വാഴകൃഷി നാശം

തേഞ്ഞിപ്പലം :വേനൽ കടുത്തതോടെ തേഞ്ഞിപ്പലം ചെനക്കലങ്ങാടി ഭാഗത്ത് നൂറുകണക്കിന് നേന്ത്രവാഴകള്‍ നശിക്കുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ നൂറുക്കണക്കിന് വാഴക ളാണ് ഒടിഞ്ഞുവീണത്. പെരുഞ്ചീരിപ്പാടത്താണ് ചുഴലികാറ്റിൽ കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെമാത്രം മൂന്നൂറോളം വാഴകള്‍ ഒടിഞ്ഞ്‌വീണിട്ടുുണ്ട്.

അരീപാറയ്ക്ക് സമീപം കുനിക്കാട്ടില്‍ റോഡരികിലെ വയലില്‍ വാഴകള്‍ ഒടിഞ്ഞുവീണ നിലയിലാണ്. കടം വാങ്ങിയും വായ്പ എടുത്തും മറ കൃഷിയിറക്കിയ പാവപ്പെട്ട കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. വരള്‍ച്ചമൂലം നനക്കാന്‍ വെള്ളമില്ലാതെ ഇരിക്കുതിനിടെയാണ് കഴിഞ്ഞദിവസം ഉച്ചക്ക്‌ശേഷം അടിച്ചുവീശിയ ചുഴലിയില്‍പ്പെട്ട് വാഴകള്‍ നിലം പൊത്തിയത്. തങ്ങളുടെ അധ്വാനം പാഴായി പോയതിന്റെ വേദനയിലാണ് കര്‍ഷകര്‍.

കടലുണ്ടിപുഴയില്‍ വെള്ളത്തിന്റെ കുറവ് ഈഭാഗത്തേക്കുള്ള കുടിവെള്ളവിതരണവും വരുംദിവസങ്ങളില്‍ നിലക്കും. ഇപ്പോള്‍ തന്നെ വാഹനങ്ങളില്‍ വെള്ളമെത്തിക്കുതിനാലാണ് ആശ്വാസമുള്ളത്.