Section

malabari-logo-mobile

മലപ്പുറത്തിന്റെ തീരങ്ങളെ ചെങ്കടലാക്കി കേരള രക്ഷാമാര്‍ച്ച്

HIGHLIGHTS : തിരൂര്‍: മലപ്പുറത്തിന്റെ സാമ്പ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും നവോത്ഥാനത്തിന്റെയും സാംസ്‌ക്കാരിക പൈതൃകത്തിന്റെയും സമരഭൂമിയായ നിളയുടെ തീരങ്ങളിലൂടെ ...

Tanur 3 (2) copyതിരൂര്‍: മലപ്പുറത്തിന്റെ സാമ്പ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും നവോത്ഥാനത്തിന്റെയും സാംസ്‌ക്കാരിക പൈതൃകത്തിന്റെയും സമരഭൂമിയായ നിളയുടെ തീരങ്ങളിലൂടെ കടന്നുപോയ പിണറായി വിജയന്റെ കേരള രാക്ഷാ മാര്‍ച്ച് ജനപങ്കാളിത്തത്തില്‍ ചരിത്രമായി മാറി. മതനിരപേക്ഷ ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം നടത്തുന്ന മാര്‍ച്ച് ചൊവ്വാഴ്ച്ച മലപ്പുറത്തിന്റെ തീരദേശ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചുകൂടി വന്‍ ജനസഞ്ചയം സിപിഐഎം പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി.

Tanur cpm copy

പാലക്കാട്ടെ കൂറ്റനാട് നിന്നും മാര്‍ച്ച് ജില്ലാ അതിര്‍ത്തിയായ നീലിയാട് വഴി എടപ്പാളെത്തുകായായിരുന്നു. പിന്നീട് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലും തിരൂരിലും സ്വീകരണങ്ങളേറ്റുവാങ്ങി. താനൂരില്‍ സമാപിക്കുകയായിരുന്നു. ജാഥയില്‍ ഓരോ കേന്ദ്രങ്ങളിലും നിരവധി പ്രമുഖര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം ശ്രദ്ധേയമായി. സ്വീകരണ യോഗങ്ങളില്‍ പിണറായിക്കി പുറമെ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എകെ ബാലല്‍, എം വി ഗേവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ബുധനാഴ്ച പരപ്പനങ്ങാടിയിലാണ് ആദ്യ സ്വീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!