ഒഴൂരില്‍ സിപിഎം ജില്ലാകമ്മറ്റിയംഗം ഇ ജയന് നേരെ ആക്രമണം

തിരൂര്‍ സിപിഐഎം മലപ്പുറം ജില്ലാകമ്മറ്റിയംഗം എടപ്പയില്‍ ജയന് നേരെ ആര്‍എസ്എസ് ആക്രമണം. ഇന്ന് വൈകീട്ട് ഏഴേമുക്കാല്‍ മണിയോടെ തിരൂരിനടുത്തെ ഒഴൂര്‍ പള്ളിപ്പടിയില്‍ വെച്ചാണ് സംഭവം ആക്രമണത്തില്‍ പരിക്കേറ്റ ജയനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പള്ളിപ്പടിയില്‍ സിപിഎം സംഘടിപ്പിച്ച പൊതയോഗത്തില്‍ പങ്കെടുക്കാന്‍ തന്റെ ബൈക്കിലെത്തിയതായിരുന്നു ജയന്‍. സംഭവത്തില്‍ ഇദ്ദേഹത്തെ കൂടാതെ മറ്റ് ആറ് പേര്‍ക്ക് കുടെ പരിക്കേറ്റിട്ടുണ്ട് ഇവരേയും തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ എല്‍ഡിഎഫ് ഒഴുരില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കനത്ത പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചുകൊണ്ടിരിക്കുകായണന്നാണ് റിപ്പോര്‍ട്ട്.