പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളജ് സിൽവർ ജൂബിലി ആഘോഷം

പരപ്പനങ്ങാടി:പരപ്പനങ്ങാടി  കോ ഓപ്പറേറ്റീവ് കോളജിന്റെ സിൽവർ ജൂബിലി  ആഘോഷം  വിവിധ പരിപാടികളോടെ സുപ്രീം കോടതി ജഡ്ജി കൂര്യൻജോസഫ്  ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുറബ്ബ് എം എൽ എ അധ്യക്ഷനായി. സി അബ്ദുറഹ്മാൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.

കോളജിന്റെ സുവനീർ ഇന്ദുലേഖ@125 ഓർമപ്പതിപ്പ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രന് കൈമാറി ജസ്റ്റിസ് കൂര്യൻ ജോസഫ് പ്രകാശനം ചെയ്തു.കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി സുവനീർ പരിചയപ്പെടുത്തി.ഇന്ത്യൻ ഭരണഘടനയുടെ ബഹുസ്വരത വെല്ലുവിളി നേടിടുന്നുവോ  എന്ന വിഷയത്തിൽ അഡ്വ:കെ. എൻ. എ ഖാദർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. കോളജ് യൂനിയൻ ഉദ്ഘാടനം സുഭാഷ് ചന്ദ്രൻ നിർവഹിച്ചു.

കോളജിലെ വിദ്യാർഥിനി രേഷ്മ തെയ്യാറാക്കിയ  കവിതാസമാഹാരം യുവകഥാകൃത്ത് ശ്രീജിത്ത് അരിയല്ലൂരിന് നൽകി ഹൈക്കോടതി ഡി ജി പി അഡ്വ. സി. പി. ശ്രീധരൻനായർ പ്രകാശനം ചെയ്തു.വി.വി. ജമീല ടീച്ചർ, സുരേന്ദ്രൻ ചെമ്പ്ര, പി ഒ റസിയാസലാം,അഡ്വ:കെ കെ സൈതലവി,ടി സുരേന്ദ്രൻ,എം അഹമ്മദാലി,മഹ്‌റൂഫ് ചെമ്പൻ തുടങ്ങിയവര്‍ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ  വിവിധ കലാപരിപാടികള്‍
അരങ്ങേറി.