കേരഗവേഷണത്തിന്റെ നൂറാം വാര്‍ഷികം- ജില്ലയില്‍ വില്ലേജുകള്‍ കേന്ദ്രീകരിച്ച്‌ തെങ്ങിന്‍ തൈനട്ടു

മലപ്പുറം: കേര ഗവേഷണത്തിന്‌ തുടക്കം കുറിച്ച്‌ പിലിക്കോട്‌, നീലേശ്വരം കാര്‍ഷിക ഗവേഷണകേന്ദ്രം, പടന്നക്കാട്‌ തോട്ടം എന്നിവയുടെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ റവന്യു ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ 138 തെങ്ങിന്‍ തൈകള്‍ നട്ടു. പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം കലക്‌ട്രറ്റില്‍ തെങ്ങിന്‍ തൈ വച്ച്‌ എഡി.എം. പി.സെയ്യിദലി നിര്‍വഹിച്ചു. ജില്ലയില്‍ സ്വന്തമായി സ്‌ഥലമുള്ള വില്ലേജ്‌ ഓഫിസുകള്‍, ആര്‍.ഡി.ഒ., താലൂക്ക്‌ ഓഫിസുകള്‍ എന്നിവടങ്ങളിലും തെങ്ങിന്‍ തൈകള്‍ നട്ടു.
പരിപാടിയില്‍ ഡെപ്യൂട്ടി കലക്‌ടര്‍മാരായ വി.രാമചന്ദ്രന്‍, സി. അബ്‌ദുല്‍ റഷീദ്‌, കെ.സി മോഹനന്‍, ഹുസ്സൂര്‍ ശിരസ്‌തദാര്‍, ഒ.വിജയകുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ യു. സദാനന്ദന്‍, ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ്‌ , ആനക്കയം ഫാം മാനേജര്‍മാരായ മുരളീധരന്‍ എന്‍.കെ, ഇ. ജൂബൈല്‍, കെ. ഷാഹിദ, തെങ്ങ്‌ ജനിതക സംരക്ഷണ സമിതി ജീവനക്കാരായ നാസര്‍ കോട്ട, സയ്യിദ്‌ അലവി ഹാജി, എം.എം. യൂസഫ്‌, പി.കെ. ഇബ്രാഹിം, പി.കെ മൊയ്‌തീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.