Section

malabari-logo-mobile

മായംകലര്‍ന്ന വെളിച്ചണ്ണ കണ്ടെത്തി : ഒമ്പത്‌ ബ്രാന്‍ഡുകള്‍ നിരോധിച്ചു

HIGHLIGHTS : മലപ്പുറം:ഭക്ഷ്യസുരക്ഷാ വകുപ്പ്‌ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്തതായി കണ്ടെത്തിയ ഒമ്പത്‌ വെളിച്ചണ്ണ

Untitled-1 copyമലപ്പുറം:ഭക്ഷ്യസുരക്ഷാ വകുപ്പ്‌ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്തതായി കണ്ടെത്തിയ ഒമ്പത്‌ വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വില്‍പനയും വിതരണവും സംഭരണവും ഭക്ഷ്യസുരക്ഷാ കമ്മീഷനര്‍ ടി.വി അനുപമ നിരോധിച്ചു. കേരാ പ്ലസ്‌, ഗ്രീന്‍ കേരള, കേരള എ-ഒണ്‍, കേര സൂപ്പര്‍, കേര ഡ്രോപ്‌സ്‌, ബ്ലെയ്‌സ്‌, പുലരി, കൊക്കൊ സുധം, കല്ലട പ്രിയം എന്നീ ബ്രാന്‍ഡുകളാണ്‌ നിരോധിച്ചത്‌. നിരോധിച്ച ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണകള്‍ കൈവശം സൂക്ഷിക്കുകയോ വില്‍ക്കുകയോ വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമത്തിലെ വകുപ്പ്‌ 56 പ്രകാരം രണ്ട്‌ ലക്ഷം വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും നിരോധന ഉത്തരവ്‌ മനപൂര്‍വം ലംഘിച്ചതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും കമ്മീഷനര്‍ അറിയിച്ചു.

നിരോധിച്ച ബ്രാന്‍ഡുകള്‍ വിപണിയില്‍ കണ്ടെത്തിയാല്‍ 1800 426 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ അസിസ്റ്റന്റ്‌ ഫുഡ്‌ സേഫ്‌റ്റി കമ്മീഷനറുടെ 8943346190 നമ്പരിലോ വിളിച്ചറിയിക്കാം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!