Section

malabari-logo-mobile

തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 600 രൂപയാക്കണം : എ ഐ ടി യു സി

HIGHLIGHTS : മലപ്പുറം : തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം 600 രൂപയാക്കണമെ് ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ( എ ഐ ടി യു സി ) മലപ്പുറം ജില്ലാ സമ്മേളനം ആവശ്...

aitucമലപ്പുറം : തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം 600 രൂപയാക്കണമെ് ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ( എ ഐ ടി യു സി ) മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ ( മുന്‍ എം പി ) സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുതിനുവേണ്ട നിയമ നിര്‍മ്മാണം നടത്താന്‍ ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ തയ്യാറാകുമെ് യോഗം മുറിയിപ്പ് നല്‍കി. തൊഴിലുറപ്പ് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ അനുഗ്രഹമാണ് ഈ പദ്ധതി.

സമ്മേളനത്തില്‍ യുണിയന്‍ പ്രസിഡന്റ് എ.എ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സെക്ര’റി എം എ റസാഖ് റിപ്പോര്‍’് അവതരിപ്പിച്ചു. എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍, ഐ ടി യു സി ജില്ലാ സെക്ര’റി അഡ്വ. മോഹന്‍ദാസ്, കെ. പി. ബാലകൃഷ്ണന്‍, സുബൈദ, ജില്ലാ പഞ്ചായത്ത് അംഗം ഷെമീറ, സ്മിത, ഷിജി പുക്കല്‍, പ്രബിത, ബുഷ്‌റ സിദ്ദീഖ്, ഹരിദാസന്‍ പൂക്കോ’ുംപാടം എിവര്‍ സംസാരിച്ചു. യു ബാലകൃഷ്ണന്‍, പുഴക്കല്‍ ഷെരീഫ്, പി ടി ഉമ്മര്‍, എം ഉമ്മര്‍ എടക്കര, സുശീല, ഇ. സുജാത കരുവാരക്കുണ്ട്, പ്രമീള ഏലംകുളം, ഗിരീശന്‍ എളങ്കുര്‍ എിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

sameeksha-malabarinews

ഭാരവാഹികളായി എം എ റസാഖ് ( പ്രസിഡന്റ്), പി. ടി ഉമ്മര്‍ പൂക്കോട്ടുംപാടം, എ എ സിദ്ദീഖ് ( പൊാനി), ഗിരീശന്‍ എളങ്കൂര്‍, പ്രമീള ഏലംകുളം ( വൈസ് പ്രസിഡന്റുമാര്‍ ) കരീം വാരിയത്ത് ( സെക്ര’റി), ഇ. സുജാത, ഇ. നിഷ, സ്മിത ( ജോയിന്റ് സെക്ര’റിമാര്‍ ) പുഴക്കല്‍ ഷെരീഫ് ( ട്രഷറര്‍) എിവരെ തെരഞ്ഞെടുത്തു. ഒക്‌ടോബര്‍ 20, 21 തീയ്യതികളിലായി തൃശൂരില്‍ നടക്കു സംസ്ഥാന സമ്മേളനത്തിലേക്ക് 15 പ്രതിനിധികളെയും തെരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!