മലപ്പുറം സിനിമ തിയേറ്റര്‍ പീഡനം;കുട്ടിയുടെ അമ്മ കസ്റ്റഡിയില്‍; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

എടപ്പാള്‍: അമ്മയോടൊപ്പം സിനിമ തീയേറ്ററിലെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കേസെടുത്ത് അന്വേണഷണം നടത്തുന്നതില്‍ കാലാതാമസം വരുത്തിയ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ സസ്‌പെന്റ് ചെയ്തു. കേസിലെ പ്രതി തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി(47)യെ ഇന്നലെ ഷൊര്‍ണൂരില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.തീയേറ്ററില്‍ വെച്ച് അതെസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടി പീഡനത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ ശനിയാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറലോകം അറിയുന്നത്. പീഡനത്തിന് ഇരയായ കുട്ടിയും അമ്മയും പ്രതിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ അറിവോടെയാണ് പീഡനം നടന്നതെന്നതിനാല്‍ ഇവരെയും ചോദ്യം ചെയ്യുകയാണ്.

ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് തീയേറ്റര്‍ ഉടമ സിസിടിവി ദൃശ്യം പിരിശോധിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തിയേറ്റര്‍ ഉടമ ദൃശ്യം ചൈല്‍ഡി ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു. പ്രതി തിയേറ്ററിലേക്ക് എത്തിയ ബെന്‍സ് കാറും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഏപ്രില്‍ 26 ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാറിന്റെ നമ്പറും കൈമാറിയിരുന്നു.