ജില്ലയില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് പദ്ധതികള്‍ രൂപീകരിക്കും

child-protectionമലപ്പുറം: കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം ഉറപ്പ് വരുത്തുതിന് ജില്ലയില്‍ പദ്ധതികള്‍ രൂപീകരിക്കും. ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരോട് പദ്ധതി സമര്‍പ്പിക്കുതിന് നിര്‍ദേശം നല്‍കുകയും ലഭിക്കു പദ്ധതികള്‍ ക്രോഡീകരിച്ച ശേഷം അംഗീകാരത്തിന് സമൂഹിക നീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. പെരിന്തല്‍മണ്ണ സബ് ഡിവിഷണനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ സബ് കലക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപന യോഗമാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത്.
സ്‌കൂളുകളുടെ 200 മീറ്റര്‍ പരിസര പ്രദേശത്ത് ലഹരി വസ്തുക്കള്‍ വില്പന കണ്ടെത്തിയാല്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കൂടാതെ വില്പന നടത്തുവര്‍ക്കെതിരെ ബാലനീതി നിയമം 2015 പ്രകാരം ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപവരെ പിഴയും ചുമത്തും.
ജില്ലയില്‍ ബാലവേല തടയുതിനായി എല്ലാമാസവും മൂന്ന് തവണ പരിശോധന നടത്തും. ജില്ലാ ലേബര്‍ ഓഫീസ്, സാമൂഹിക നീതി വകുപ്പ്, പൊലീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, സി.ഡ’്യു.സി, ചൈല്‍ഡ്‌ലൈന്‍ എിവരുടെ നേതൃത്വത്തിലായിരിക്കും റെയ്ഡ്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍, ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, കുട്ടികളെ താമസിപ്പിക്കു സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് മുഹമ്മദ് സാലിഹ്. എ.കെ, പ്രോ’ട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊ’ക്ഷന്‍ യൂണിറ്റ്, മഞ്ചേരി. ഫോ 9847995559, 0483 2978888.