Section

malabari-logo-mobile

എം എസ് സി അഗ്രികൾച്ചർ പരീക്ഷയിൽ അമൃതാലക്ഷ്മിക്ക് ഒന്നാം റാങ്ക്

HIGHLIGHTS : പരപ്പനങ്ങാടി:കർണാടക ധാർവാഡ് കാർഷിക സർവകലാശാലയുടെ 2015-17 എം എസ് സി അഗ്രികൾച്ചർ (പ്ലാന്റ് പാത്തോളജി- ചെടികളിലെ രോഗങ്ങളെ സംബന്ധിച്ചുള്ള പഠനം) പരീക്ഷയ...

പരപ്പനങ്ങാടി:കർണാടക ധാർവാഡ് കാർഷിക സർവകലാശാലയുടെ 2015-17 എം എസ് സി അഗ്രികൾച്ചർ (പ്ലാന്റ് പാത്തോളജി- ചെടികളിലെ രോഗങ്ങളെ സംബന്ധിച്ചുള്ള പഠനം) പരീക്ഷയിൽ 93.1 ശതമാനം മാർക്കോടെ ചെട്ടിപ്പടിയിലെ   എം അമൃതാലക്ഷ്മി ഒന്നാം റാങ്കോടെ സ്വർണ്ണ മെഡൽ നേടി. രണ്ട് വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി എസ് സി അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍ ഒന്നാം റാങ്കും സ്വർണ്ണ മെഡലുകളും നേടിയിരുന്നു.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് റിട്ട:എക്സിക്കുട്ടീവ് ഓഫീസർ ചെട്ടിപ്പടിയിലെ  മലയില്‍ ബാലസുബ്രഹ്മണ്യന്‍റെയും രാധാമണിയുടെയും ഇളയ മകളാണ് അമൃതാലക്ഷ്മി. ജീജാ ലക്ഷ്മിയും നിഖിലാ ലക്ഷ്മിയും സഹോദരിമാരാണ്.

sameeksha-malabarinews

അരിയല്ലൂര്‍ എം വി എച്ച് എസ് സ്കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ അമൃതാലക്ഷ്മി ജില്ലാ സംസ്ഥാന തല കലോല്‍സവങ്ങളിലും മറ്റും ഒട്ടേറെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ ഒന്നാം വർഷ പി എച്ച് ഡി വിദ്യാര്‍ഥിനിയാണിപ്പോള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!