തേഞ്ഞിപ്പലത്ത് ബൈക്കപകടം;രണ്ടു മരണം

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ബൈക്കില്‍ ബസ്സിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.  തേഞ്ഞിപ്പലം ആലുങ്ങല്‍ കുറ്റിപാലക്കല്‍ വീട്ടില്‍ കണ്ണച്ചന്‍തൊടി അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (19). മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി തോട്ടോളി ചക്കാല സുലൈമാന്റെ മകന്‍ അമീന്‍ (18). എന്നിവരാണ് മരിച്ചത്.  രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്. വേങ്ങരയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്  ബൈക്കില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

ദേശീയപാത ചെട്ട്യാര്‍മാടുള്ള പെട്രോള്‍ പമ്പില്‍ നിന്നും ബൈക്കില്‍ പെട്രോളടിച്ചു ചേളാരിയിലേക്ക് തിരിച്ചു വരവെയാണ് യുവാക്കള്‍ അപകടത്തില്‍ പെട്ടത്. വേങ്ങരയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്. അമിത വേഗതയിലെത്തിയ ബസ് വളവില്‍ വെച്ച് ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ തേഞ്ഞിപ്പലം പൊലിസ്   യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫാസില്‍ സംഭവസ്ഥലത്ത് വെച്ചും അമീന്‍ മൊഡിക്കല്‍ കോളേജില്‍ എത്തിയ ഉടനെയുമാണ് മരിച്ചത്.

ഫാസിലിന്റെ മാതാവ്:  റംല. സഹോദരങ്ങള്‍:  ഫവാസ്, ഫൗമിദ , ഫാത്തിമ ഫില്‍സ. അമീന്‍ ന്റെ മാതാവ്: സാബിറ, ശമീന്‍, സഫ്‌വാന്‍, ഷബീബ്.