മലപ്പുറം ചേളാരി സ്വദേശിനിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

കോഴിക്കോട് : പ്രണയം നടിച്ച് കാമുകനും പിന്നീട് അയാളുടെ സുഹൃത്തുക്കളും പീഡിപ്പിച്ചതായി പരാതി. മലപ്പുറം ചേളാരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പോലീസ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രണയം നടിച്ച് കോഴിക്കോട് കൊടുവള്ളിയിലേക്ക് വിളിച്ചു വരുത്തുകയും അവിടെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വിളിച്ചുവരുത്തിയ യുവാവ് ആദ്യം പീഡിപ്പിക്കുകയും പിന്നീട് അയാളുടെ നാല് സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഒരു വര്‍ഷമായി തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറയുന്നു.

വീട്ടില്‍ നിന്ന് കാണാതായ യുവതിയെ ബന്ധുക്കള്‍ കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷം കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles