മലപ്പുറത്ത്‌ കാറിടിച്ച്‌ 2 മദ്രസ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Untitled-1 copyമലപ്പുറം: പെരിന്തല്‍മണ്ണ പട്ടിക്കാടിന്‌ സമീപം ആക്കപ്പറമ്പില്‍ കാര്‍ ഇടിച്ച്‌ രണ്ട്‌ മദ്രസ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മദ്രസിയലേക്ക്‌ നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. പൂന്താനം ചേരിയില്‍ സുലൈമാന്റെ മകന്‍ ഷിബിലി(11), സഹോദരന്‍ ഹമീദിന്റെ മകന്‍ മുഹമ്മദ്‌ ഡാനിഷ്‌(12) എന്നിവരാണ്‌ മരിച്ചത്‌.

എടക്കര സ്വദേശി ഫിലിപ്പ്‌ ഓടിച്ചിരുന്ന കാറാണ്‌ അപകടമുണ്ടാക്കിയത്‌. ഇടിച്ച ശേഷം കുട്ടികളെയും വലിച്ചുകൊണ്ട്‌ കുറച്ചുദൂരം പോയ കാര്‍ തലകീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നു രാവിലെയാണ്‌ അപകടം സംഭവിച്ചത്‌.

ഡ്രൈവര്‍ ഉറങ്ങിയതാണ്‌ അപകട കാരണമെന്നാണ്‌ സൂചന. അപകടത്തെ തുടര്‍ന്ന്‌ സ്ഥലത്ത്‌ ഏറെനേരം സംഘര്‍ഷമുണ്ടായി. പോലീസ്‌ സ്ഥലത്തെത്തി ഇന്‍ക്വസ്‌റ്റ്‌ തയ്യാറാക്കിയ ശേഷം കുട്ടികളുടെ മൃതദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.