മലപ്പുറത്തും കോഴിക്കോട്ടും മൂന്നാം ദിവസവും ഭൂചലനം

By സ്വന്തം ലേഖകന്‍|Story dated:Tuesday December 10th, 2013,12 41:pm
sameeksha

മലപ്പുറം/കോഴിക്കോട് : മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മൂന്നാം ദിവസവും ഭൂചലനം അനുഭവപ്പെട്ടു. മലപ്പുറം ജില്ലയിലെ താനൂര്‍,പരപ്പനങ്ങാടി, വള്ളിക്കുന്ന, കടലുണ്ടി, ചേളാരി എന്നീ തീരദേശ മേഖലകളിലും കോഴിക്കോട് കല്ലായി, ഫറോക്ക്, പയ്യാനക്കല്‍, ചേലേമ്പ്ര എന്നിവിടങ്ങളിലും ചലനം ഉണ്ടായി. ചലനം രണ്ട് സെക്കന്‍ഡാണ് അനുഭവപ്പെട്ടത്. രാവിലെ 10 മണിക്കു ശേഷമാണ് ചലനം അനുഭവപ്പെട്ടത്.

തുടര്‍ച്ചയായ ഭൂചലനം ആളുകളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അതേ സമയം ചലനത്തിന്റെ പ്രഭവ കേന്ദ്രം വ്യക്തമായിട്ടില്ല. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നനുഭവപ്പെട്ട ചലനത്തിന്റെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.