കുതിച്ചെത്തി കുഞ്ഞാലിക്കുട്ടി; മലപ്പുറം പച്ചക്കോട്ട തന്നെ

മലപ്പുറം: തിരഞ്ഞെടുപ്പ് ഗോദയില്‍ എതിരാളികളെയെല്ലാം നിലംപരിശാക്കി മലപ്പുറത്തിന്റെ സ്വന്തം കുഞ്ഞാപ്പ ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി ഇന്ദ്രപ്രസ്ഥത്തിലേക്ക്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 171038 വോട്ട്‌. കുഞ്ഞാലിക്കുട്ടി 515325 വോട്ടും എംബി ഫൈസല്‍ 344287 വോട്ടും എന്‍ ശ്രീപ്രകാശ് 65662 വോട്ടും നേടി.

മലപ്പുറത്തെ ഏഴ് നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടി വന്‍ മുന്നേറ്റം തന്നെയാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. ഇടതിന് പ്രതീക്ഷയുണ്ടായിരുന്ന മങ്കടയിലും പെരിന്തല്‍മണ്ണയിലും കുഞ്ഞാലിക്കുട്ടിക്ക് മുന്നേറ്റം നേടാനായി.

കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലാണ് അദേഹത്തിന് മികച്ച ലീഡ് ലഭിച്ചത്. 40529 ലീഡാണ് ഇവിടെ ലഭിച്ചത്.