മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്;71.4 ശതമാനം പോളിംഗ്‌

മലപ്പുറം : മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 71.4 % പോളിംഗ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപെടുത്തിയ്ത്. മിക്ക സ്ഥലങ്ങളിലും രാവിലെ മുതല്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയായിരൂന്നൂ. വൈകിട്ട് 6 വരെ ശരാശരി 71.4 ശതമാനമാണ് പോളിംഗ് .കൊണ്ടോട്ടി -74.1, മഞ്ചേരി – 71.6, ,പെരിന്തല്‍മണ്ണ- 70.9,മങ്കട-69.4,മലപ്പുറത്ത് 74.8 വേങ്ങര-69.7,വള്ളിക്കുന്ന് -69.6 എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്