കുഞ്ഞാലിക്കുട്ടി വന്‍ഭുരിപക്ഷത്തിലേക്ക്

മലപ്പുറം: മലപ്പുറം ഉപതെരെഞ്ഞുടുപ്പിന്റെ ആദ്യ ലീഡ് വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി വന്‍ഭുരിപക്ഷത്തിലേക്ക് നീങ്ങുന്നു. മലപ്പുറത്തെ ഏഴ് മണ്ഡലത്തിലും യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയിരിക്കുകയാണ്. എംബി ഫൈസലിന് ലീഡ് ലഭിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്ന പെരിന്തല്‍മണ്ണയും മങ്കടയും കൈവിടുന്ന കാഴചയാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇതില്‍ മലപ്പുറത്തും കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയിലും വന്‍ ലീഡാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന മങ്കടയും പെരിന്തല്‍മണ്ണയും അവരെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. ഭൂരിപക്ഷത്തില്‍ ഇ അഹമ്മദിന്റെ റിക്കാര്‍ഡ് കുഞ്ഞാലിക്കുട്ടി മറികടക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.