Section

malabari-logo-mobile

ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം: പൊതുജന സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : മലപ്പുറം: ബസ് ഡ്രൈവര്‍മാര്‍ കഞ്ചാവ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മോ...

മലപ്പുറം: ബസ് ഡ്രൈവര്‍മാര്‍ കഞ്ചാവ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ജില്ലയില്‍ 10 ശതമാനം പ്രൈവറ്റ് ബസ് ഡ്രൈവര്‍മാരും കഞ്ചാവ് ഉപയോഗിച്ച് വാഹനമോടിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് ഡ്രൈവര്‍മാര്‍ കഞ്ചാവിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. മദ്യപാനത്തെക്കാള്‍ ഗുരുതരമായ മാനസിക-ശാരീരിക അവസ്ഥയില്‍ അപകടങ്ങള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന് ഫീല്‍ഡ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ആര്‍.റ്റി.ഒ. എം.പി. അജിത്കുമാര്‍ അറിയിച്ചു.

കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പിടിക്കപ്പെടാതെ പോയാല്‍ കൂടുതല്‍ പേര്‍ ഇത്തരം ലഹരി ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പൊതുജനങ്ങള്‍ സഹായിക്കണം. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതുപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ പേരുകള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണം. വിവരം നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല.
ആര്‍.റ്റി. ഓഫീസ് മലപ്പുറം 0483 2110100, സബ് ആര്‍.റ്റി.ഓഫീസ് തിരൂര്‍ 0494 2122100, സബ് ആര്‍.റ്റി.ഓഫീസ് തിരൂരങ്ങാടി 0494 2127100, സബ് ആര്‍.റ്റി.ഓഫീസ് പൊന്നാനി 0494 2126100, സബ് ആര്‍.റ്റി.ഓഫീസ് പെരിന്തല്‍മണ്ണ 0493 3211100, സബ് ആര്‍.റ്റി.ഓഫീസ് നിലമ്പൂര്‍ 0493 1211100.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!