‘എക്‌സ്‌പ്ലോര്‍ മലപ്പുറം’ : ബുള്ളറ്റ്‌ യാത്ര 23ന്‌

Peter-Jordan-250-Royal-Enfieldമലപ്പുറം: സാഹസിക സഞ്ചാരികള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ബുള്ളറ്റ്‌ യാത്ര സംഘടിപ്പിക്കുന്നു. എ.ബി.സി മോട്ടോഴ്‌സിന്റെ സഹകരണത്തോടെ മെയ്‌ 23നാണ്‌ ‘എക്‌സ്‌പ്ലോര്‍ മലപ്പുറം’ യാത്ര നടത്തുന്നത്‌. മലപ്പുറം കോട്ടക്കുന്ന്‌ മുതല്‍ കക്കാടംപൊയില്‍ വരെയാണ്‌ യാത്ര.

യാത്രയുടെ ഭാഗമായി ബുള്ളറ്റിലുള്ള അഭ്യാസ പ്രകടനവും നടത്തും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സാഹസികാഭ്യാസരുടെ നേതൃത്വത്തിലാണ്‌ പ്രകടനമുണ്ടാവുക. യാത്രയില്‍ പങ്കാളികളാവാന്‍ താത്‌പര്യമുള്ളവര്‍ മെയ്‌ 17നകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലോ പെരിന്തല്‍മണ്ണ, തിരൂര്‍ എ.ബി.സി മോട്ടോഴ്‌സിലോ പേര്‌ നല്‍കണം. ഫോണ്‍ 0483 2731504, 9447628500, 9495036800