സാഹസിക സഞ്ചാരികള്‍ക്കായി ക്വാഡ്‌ ബൈക്കിങും കയാക്കിങും

ബോട്ടില്‍ ആദ്യ യാത്ര നടത്തുന്ന പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍
ബോട്ടില്‍ ആദ്യ യാത്ര നടത്തുന്ന പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍

മലപ്പുറം: സാഹസിക സഞ്ചാരികള്‍ക്കായി ശാന്തിതീരം പുഴയോരം പാര്‍ക്കില്‍ ബോട്ട്‌ സാവാരിയും ക്വാഡ്‌ ബൈക്കിങും തുടങ്ങി. പാര്‍ക്കിനോട്‌ ചേര്‍ന്ന്‌ കടലുണ്ടിപ്പുഴയിലാണ്‌ ബോട്ടിങിന്‌ അവസരമുള്ളത്‌. ഇതിനായി ഏഴ്‌ ഫൈബര്‍ പെഡല്‍ ബോട്ടുകളും നാല്‌ കയാക്കിങ്‌ ബോട്ടുകളും എത്തിയിട്ടുണ്ട്‌. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളാണ്‌ ബോട്ടില്‍ ആദ്യമായി യാത്ര നടത്തിയത്‌.

ഇതോടൊപ്പം ക്വാഡ്‌ ബൈക്കിങിനും പാര്‍ക്കില്‍ അവസരമുണ്ട്‌. വിദേശ കമ്പനിയായ പൊളാരിസിന്റെ 400 സിസി നാലുചക്ര വാഹനമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ബൈക്ക്‌ സവാരിക്കായി മൂന്ന്‌ കിലോമീറ്ററോളം ദൂരം ഓഫ്‌ റോഡ്‌ ഒരുക്കിയിട്ടുണ്ട്‌. മലപ്പുറത്തെ ആദ്യത്തെ ക്വാഡ്‌ ബൈക്ക്‌ ട്രാക്കാണ്‌ മലപ്പുറത്ത്‌ ഒരുക്കിയിട്ടുള്ളത്‌. സിവില്‍ സ്‌റ്റേഷനുള്ളില്‍ കടലുണ്ടിപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാന്തിതീരം പാര്‍ക്കില്‍ സാഹസികത നിറഞ്ഞ മറ്റു കളിയുപകരണങ്ങളും ഉടന്‍ എത്തും. ബോള്‍ സോര്‍ബിങ്‌, സിപ്‌ ലൈന്‍ എന്നിവയാണ്‌ അടുത്ത ഘട്ടത്തില്‍ എത്തുക.

ബോട്ടില്‍ ആദ്യ യാത്ര നടത്തുന്ന പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍