മലപ്പുറത്ത്‌ മൂന്നേമുക്കാല്‍ ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു; പിടിയിലായത്‌ ഏ ആര്‍ നഗര്‍ സ്വദേശി

Untitled-2 copyമലപ്പുറം: ബൈക്ക്‌ യാത്രക്കാരനായ യുവാവില്‍ നിന്നും മൂന്നേമുക്കാല്‍ ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഏ ആര്‍ നഗര്‍ കൊളപ്പുറം കുരിക്കള്‍ സെയത്‌ലവി(30) നെയാണ്‌ പോലീസ്‌ പിടികൂടിയത്‌.

ചൊവ്വാഴ്‌ച പോലീസിനെ കണ്ട്‌ വേഗതയില്‍ ബൈക്ക്‌ ഓടിച്ച സെയത്‌ലവിയെ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. ഇയാളുടെ സീറ്റ്‌ കവറിലും മഴ കോട്ടിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്‌. കണ്‍ട്രാള്‍ റൂം എസ്‌ ഐ ഇ വീരമണിയും സംഘവുമാണ്‌ യുവാവിനെ പിടികൂടിയത്‌. പിടിച്ചെടുത്ത പണം ബുധനാഴ്‌ച എന്‍ഫോഴ്‌സ്‌മെന്റിന്‌ കൈമാറുമെന്ന്‌ സി ഐ അശോകന്‍ പറഞ്ഞു.